IndiaKeralaLatest

ഡിസംബര്‍ വരെ മൊബൈല്‍ ഉപയോഗിക്കില്ല- അമീര്‍ഖാന്‍

“Manju”

മുംബയ്: ഒരു വര്‍ഷത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോ​ഗം പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ച്‌ ബോളിവുഡ് താരം അമീര്‍ ഖാന്‍. വരുന്ന ഡിസംബര്‍ മാസംവരെ താരം തന്റെ മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്‌തു. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാനുമാണ് മൊബൈലില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കുന്നത്.
സോഷ്യല്‍ മീഡിയയിലും ഇനി താരത്തെ അധികമായി കാണാനാവില്ല. അക്കൗണ്ടുകളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവ‌യ്‌ക്കാനാണ് തീരുമാനം. എന്നാല്‍ പുതിയ സിനിമ ‘ലാല്‍ സിംഗ് ചദ്ദ’ പുറത്തിറങ്ങുന്നതുവരെ, അതിന്റെ പ്രമോഷന്‍ ജോലികള്‍ക്കായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അദ്ദേഹത്തിന്റെ ടീം കൈകാര്യം ചെയ്യും.
ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി അമീറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
താന്‍ സെല്‍ഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും അമീറിന് തോന്നുന്നു. ഇതിനാലാണ് എല്ലാ ഡിജിറ്റല്‍ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് അമീര്‍ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ചില സ്‌മാര്‍ട്ട് ഫോണ്‍ കമ്ബനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് താരം. അതിനാല്‍ കമ്ബനികളുടെ സമ്മര്‍ദ്ദം ശക്തമായാല്‍ തീരുമാനത്തില്‍ വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകാനും സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.

Related Articles

Back to top button