Uncategorized

ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

“Manju”

തൃശ്ശൂര്‍: കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യുടെ പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. തൃശ്ശൂര്‍ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടന്ന പരിപാടി റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ബിഎഐ സംസ്ഥാന ചെയര്‍മാന്‍ ജോളി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ടിഎന്‍ പ്രതാപന്‍ എംപി മുഖ്യാതിഥിയായിരുന്നു.

സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ബിഎഐ മുന്‍ ദേശീയ പ്രസിഡന്റ് ചെറിയാന്‍ വര്‍ക്കി, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ആര്‍ മുരുകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിഎന്‍ സുരേഷ് (ചെയര്‍മാന്‍), മിജോയ് കെ മാമു (സെക്രട്ടറി), കെ സതീഷ് കുമാര്‍ (ട്രഷറര്‍), എബിന്‍ ജോണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ബിഎഐ യുടെ പുതിയ സംസ്ഥാന ഭാരവാഹികളായി ചുമതലയേറ്റു.

ബിഎഐ തൃശ്ശൂര്‍ സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ജോയ് കെകെ (ചെയര്‍മാന്‍), വില്‍സണ്‍ ജോര്‍ജ് (സെക്രട്ടറി), സിയോജ് കെജെ (ട്രഷറര്‍), മിജോയ് മാമു (വൈസ് ചെയര്‍മാന്‍), ജോബി ബിഐ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ തൃശ്ശൂര്‍ സെന്ററിന്റെ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. 2024- 2025 വര്‍ഷം ബിഎഐ നടപ്പിലാക്കാന്‍ പോകുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. പിഎന്‍ സുരേഷ്, ജോയ് കെകെ, രാജേഷ് കുമാര്‍ മഠത്തില്‍, മിജോയ് മാമു എന്നിവര്‍ സംസാരിച്ചു.

 

 

 

Related Articles

Back to top button