IndiaInternationalLatest

ഓ​ണ്‍​ലൈ​നി​ല്‍ നോ​ക്കി മുഖംമിനുക്കിയാല്‍…

“Manju”

വെ​ളു​ക്കാ​ന്‍ തേ​ച്ച​തു പാ​ണ്ടാ​യി എ​ന്നു കേ​ട്ടി​ട്ടി​ല്ലേ. വെ​ളു​ക്കാ​ന്‍ തേ​ച്ച​തു മ​ഞ്ഞ​യാ​യാ​ലോ? സൗ​ന്ദ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ എ​ന്തു പൊ​ടി​ക്കൈ ക​ണ്ടാ​ലും ഒ​ന്നു പ​രീ​ക്ഷി​ക്കാ​ന്‍ തു​നി​യു​ന്ന​വ​രാ​ണ് പ​ല​രും. പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ഓ​ണ്‍​ലൈ​നി​ലെ കു​റി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​യി​രി​ക്കും.
ലോ​റ​ന്‍ ജെ​ന്നി​യെ​ന്ന ടി​ക് ടോ​ക് താ​ര​വും മ​ഞ്ഞ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഒ​രു ഫേ​സ്മാ​സ്ക് ത​യാ​റാ​ക്കി മു​ഖ​ത്ത് ഇ​ട്ടു. പ​ക്ഷേ, ക​ഴു​കി​യി​ട്ടും ക​ഴു​കി​യി​ട്ടും മു​ഖ​ത്തു​നി​ന്നു മ​ഞ്ഞ നി​റം പോ​കു​ന്നി​ല്ല. ലോ​റ​നും ഓ​ണ്‍​ലൈ​നി​ല്‍ ക​ണ്ട​താ​ണ് ഈ ​ഫേ​സ്മാ​സ്കി​ന്‍റെ കു​റി​പ്പ്. മു​ഖ​ക്കു​രു​വി​നെ അ​ക​റ്റാ​നും മു​ഖ​ത്തെ പാ​ടു​ക​ള്‍ മാ​യ്ക്കാ​നും ഈ ​ഫേ​സ് മാ​സ്ക് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ പ​രീ​ക്ഷി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി ജെ​ന്നി​യും. അ​ങ്ങ​നെ അ​ടു​ക്ക​ള​യി​ലെ ഒ​രു വി​ധം സാ​ധ​ന​ങ്ങ​ളെ​ല്ലാം ചേ​ര്‍​ത്തു ഫേ​സ്മാ​സ്ക് ത​യാ​റാ​ക്കി.
ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി എ​ന്‍റെ മു​ഖം വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലാ​ണ്. ച​ര്‍​മ​വും വ​ള​രെ മോ​ശ​മാ​യി​രി​ക്കു​ന്നു. അ​തി​ല്‍​നി​ന്നെ​ല്ലാം ര​ക്ഷ നേ​ടാ​നാ​ണ് ഈ ​ഫേ​സ് പാ​യ്ക് എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് ലോ​റ​ന്‍ മു​ഖ​ത്തു തേ​ച്ചു പി​ടി​പ്പി​ച്ച​ത്. പ​ക്ഷേ, ഫ​ലം മ​റ്റൊ​ന്നാ​യി​രു​ന്നു.
മാ​സ്ക് ഇ​ട്ടു​ക​ഴി​ഞ്ഞു നോ​ക്കു​ന്പോ​ള്‍ അ​വ​ളു​ടെ കൈ ​മു​ഴു​വ​ന്‍ മ​ഞ്ഞ നി​റം. ഇ​തു ക​ണ്ട​തോ​ടെ മു​ഖ​ത്തെ മാ​സ്കും ക​ഴു​കി ക​ള​ഞ്ഞു. ആ​വ​ര്‍​ത്തി​ച്ചാ​വ​ര്‍​ത്തി​ച്ച്‌ ഉ​ര​ച്ചു ക​ഴു​കി​യി​ട്ടും മു​ഖം മ​ഞ്ഞ നി​റ​ത്തി​ല്‍ ത​ന്നെ.
ഇ​പ്പോ​ള്‍ ച​ന്ദ്ര​ന്‍റെ ഇ​മോ​ജി പോ​ലെ​യാ​ണ് ത​ന്‍റെ മു​ഖ​മെ​ന്നാ​ണ് ലോ​റ​ന്‍ പ​റ​യു​ന്ന​ത്. അ​ന്നു രാ​ത്രി അ​ച്ഛ​നോ​ടൊ​പ്പം സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ പോ​കാ​നി​രു​ന്ന​താ​ണ് ലോ​റ​ന്‍. ഈ ​മ​ഞ്ഞ നി​റം മാ​റ്റാ​ന്‍ എ​ന്തു ചെ​യ്യു​മെ​ന്ന് ഏ​റെ ആ​ശ​ങ്ക​പ്പെ​ട്ടു.
ഒ​ടു​വി​ല്‍ മേ​ക്ക​പ്പ് വ​ഴി ഇ​തി​ല്‍ നി​ന്നും ര​ക്ഷ നേ​ടാം എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ ചി​ന്ത. പ​ക്ഷേ, ആ ​ശ്ര​മ​വും വി​ജ​യി​ച്ചി​ല്ല. എ​ന്താ​യാ​ലും ലോ​റ​ന്‍​ജെ​ന്നി​യു​ടെ മു​ഖ​വും വീ​ഡി​യോ​യും ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്.

Related Articles

Back to top button