KeralaLatest

എം.സി. കമറുദ്ദീൻ ജയിൽ മോചിതനാകുന്നു

“Manju”

കൊച്ചി : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ ജയിൽ മോചിതനാകുന്നു. കമറുദീനെതിരെയുള്ള ആറ് കേസുകളിൽ കോടതി ഇന്ന് ജാമ്യം നൽകി. ഇതോടെ എല്ലാ കേസുകളിലും കമ്മറുദ്ദീന് ജാമ്യം ലഭിച്ചിരിക്കുകയാണ്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കമറുദ്ദീൻ.

ഇതിന് മുൻപും എംഎൽഎയ്‌ക്കെതിരെയുള്ള കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. കമറുദ്ദീന്റെ ആരോഗ്യാവസ്ഥയും മറ്റ് കേസുകളിൽ പ്രതിയല്ലെന്നതും പരിഗണിച്ചായിരുന്നു ജാമ്യം. കേസുള്ള പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞ നവംബറിലാണ് കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പരാതികൾ വന്നതോടെ നിരവധി കേസുകളിൽ കമറുദ്ദീനെ പ്രതചേർക്കുകയായിരുന്നു. 142 കേസുകളിലാണ് ഇതിനകം എംഎൽഎയ്ക്ക് ജാമ്യം കിട്ടിയത്. എന്നാൽ കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളും കൂട്ടുപ്രതികളും ഒളിവിൽ കഴിയുകയാണ്.

Related Articles

Back to top button