Kerala

ഡോളർകടത്ത് കേസ്: കർശന ഉപാധികളോടെ സന്തോഷ് ഈപ്പന് ജാമ്യം

“Manju”

കൊച്ചി: ഡോളർകടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കർശന ഉപാധികളോടെ ജാമ്യം. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലായിരുന്നു കസ്റ്റംസ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഡോളർ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷാണെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. കേസിൽ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ.

ഇന്ന് വൈകിട്ടോടെയായിരുന്നു സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് രാവിലെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സന്തോഷ് ഈപ്പനെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും കസ്റ്റംസ് വിളിച്ചുവരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ സന്തോഷ് ഈപ്പന്റെ പങ്ക് വ്യക്തമായതോടെയായിരുന്നു അറസ്റ്റ്.

Related Articles

Back to top button