KeralaLatest

വാളയാര്‍ കേസ് : 10 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി

“Manju”

കൊച്ചി: വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ 10 ദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് സിബി ഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.മരിച്ച പെണ്‍കുട്ടികളുടെ മാതാവിന്റെ ഹർജിയിലാണ് കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ ഇന്ന് തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സിബി ഐ തീരുമാനം ഇന്ന് അറിയിച്ചില്ല.ഇതേ തുടര്‍ന്നാണ് 10 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി സിബി ഐക്ക് നിര്‍ദേശം നല്‍കിയത്.കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു.കേസ് വീണ്ടും പരിഗണക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള തീരുമാനം സിബി ഐ കോടതിയെ അറിയിക്കും

Related Articles

Back to top button