International

ടൂറിസ്റ്റ് ഗൈഡിനെ പീഡിപ്പിച്ച് കൊന്നു

“Manju”

ബീജിംഗ്: ടിബറ്റൻ സമൂഹത്തോടുള്ള ചൈനയുടെ ക്രൂരത സമാനതകളില്ലാതെ തുടരുന്നതായി റിപ്പോർട്ട്. കള്ളക്കേസുകളിൽ കുടുക്കി ജയിലിലിടുന്നവർ കൊടും പീഡനത്തിനിരയായി മരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര രഹസ്യാന്വഷണ വിഭാഗങ്ങളുടെ കണ്ടെത്തൽ. ചൈനയിലെ വിനോദസഞ്ചാര രംഗത്തെ ഗൈഡായി പ്രവർത്തിച്ചിരുന്ന ടിബറ്റൻ വംശജന്റെ ദുരൂഹമരണമാണ് വലിയ പ്രതിഷേധമായി മാറുന്നത്. 21 വർഷം തടവിലിട്ട് പീഡിപ്പിക്കപ്പെട്ടാണ് ടിബറ്റൻ വംശജനായ കുൻചോക് ജിൻപാ എന്ന ടൂറിസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടത്.

ചൈനയുടെ ക്രൂരതയുടെ ഏറ്റവും പുതിയ സംഭവമാണിതെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്നും ടിബറ്റൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആന്റ് ഡമോക്രസി ആവശ്യപ്പെട്ടു. സ്വയംഭരണപ്രദേശമായി ചൈന നിയന്ത്രിക്കുന്ന ലാസയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 51 വയസ്സുള്ള ജിൻപയെ കസ്റ്റഡിയിൽ പീഡിപ്പിച്ച ശേഷം ആശുപത്രിയിലാ ക്കിയവിവരം ബന്ധുക്കളറിഞ്ഞിരുന്നില്ല.

വൻ പ്രതിഷേധമാണ് ലാസയിലെ ടിബറ്റൻ ജനത ജിൻപയുടെ മരണത്തെ തുടർന്ന് നടത്തുന്നത്. 2013ലാണ് ജിൻപയെ ബീജിംഗ് ഭരണകൂടം തടവിലാക്കിയത്. ചൈനയുടെ രഹസ്യങ്ങൾ വിദേശ മാദ്ധ്യമങ്ങൾക്ക് ചോർത്തിയെന്ന കുറ്റമായിരുന്നു ചുമത്തിയത്.

Related Articles

Back to top button