Kerala

സുഖചികിത്സയ്‌ക്കെത്തിച്ച ആനയ്ക്ക് പാപ്പാന്മാരുടെ ക്രൂരമര്‍ദനം

“Manju”

ചെന്നൈ : തമിഴ്‌നാട്ടില്‍ ചികിത്സക്കെത്തിച്ച ആനയോട് ക്രൂരത. ആനയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജയമാല്യത എന്ന ആനയെ ആണ് മലയാളികളായ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദിക്കുന്നത്.

കോയമ്പത്തൂരിലെ തേക്കുംപെട്ടി എന്ന ഗ്രാമത്തിലെ ആനകള്‍ക്കുള്ള സുഖചികിത്സാകേന്ദ്രത്തിലാണ് സംഭവം. തമിഴ്നാട് സർക്കാർ സുഖ ചികിത്സക്കെത്തിച്ച ആനയെയാണ് തിരുവനന്തപുരം സ്വദേശി വിനില്‍കുമാറും അദ്ദേഹത്തിന്റെ ബന്ധുവും ചേർന്ന് മര്‍ദിച്ചത്. ആനയെ ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം ഇരുവരും ഇരുവശത്തായി നിന്ന് ആനയുടെ ഒരേകാലില്‍ മർദ്ദിക്കുകയായിരുന്നു

ഇവരില്‍ ഒരാളുടെ കാലില്‍ ആന ചവിട്ടിയതു കൊണ്ടാണ് ആനയെ തല്ലുന്നതെന്നാണ് കാരണമായി പറയുന്നത്. അതേസമയം ദൃശ്യങ്ങൾ പുറത്ത് വന്നതോടെ രണ്ടുപേര്‍ക്കെതിരെയും നടപടി എടുക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button