IndiaLatest

രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതല്‍

“Manju”

രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിക്കും.കുത്തിവയ്പ്പ് 60 വയസ്സ് പിന്നിട്ടവര്‍ക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയായി വാക്സിന്റെ വില നിശ്ചയിച്ചു. വാക്സിനേഷന്റെ പുതിയ മാര്‍ഗ്ഗ രേഖ കേന്ദ്രം ഇന്ന് പുറത്തിറക്കിയേക്കും.

അതേ സമയം രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു ഡോസിനാണ് 250 രൂപ ഈടാക്കുക. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കുത്തിവെയ്പ്പ് സൗജന്യമായിരിക്കും. തിങ്കളാഴ്ചയാണ് രണ്ടാംഘട്ട കുത്തിവെയ്പ്പ് ആരംഭിക്കുന്നത്.

Related Articles

Back to top button