InternationalLatest

സൗദി അറേബ്യയില്‍ പെട്രോള്‍ വില ഉയര്‍ത്തി

“Manju”

റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിച്ചു. സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ആദ്യമായി പെട്രോള്‍ വില ലിറ്ററിന് രണ്ട് റിയാലിന് മുകളിലെത്തിയിരിക്കുകയാണ്. 95 ഇനം പെട്രോളിന് ലിറ്ററിന് 1.94 റിയാലില്‍ നിന്ന് 2.04 ആയി ഉയര്‍ത്തിയിരിക്കുന്നു. 91 ഇനം പെട്രോളിന് ലിറ്ററിന് 1.81 റിയാലില്‍ നിന്ന് 1.90 ആയി ഉയര്‍ത്തുകയുണ്ടായി. ഡീസലിന് ലിറ്ററിന് 0.52 ഹലാലയാണ് വില ഉള്ളത്.

Related Articles

Back to top button