IndiaLatest

ഡോ.ബി. ആര്‍ അബ്ദേക്കര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ചെയ്യൂര്‍: ഭരണഘടനാ ശില്പി ഡോ. ബി. ആര്‍. അബ്ദേക്കര്‍ പ്രതിമയില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഹാരാര്‍പ്പണം നടത്തി. ശാന്തിഗിരി ചെന്നൈ ആശ്രമത്തിന്‍റെ രജത ജൂബിലിയോടുബന്ധിച്ച് നടന്ന തീര്‍ത്ഥയാത്ര വേളയിലാണ് ഭരണഘടന ശില്പിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ഹാരമണിയിച്ചത്.

ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയുടെ വരവേല്‍പ്പ് നടന്നത് അബ്ദേക്കര്‍ ജങ്ഷനിലായിരുന്നു. ശിഷ്യപൂജിതയുടെ സ്വീകരണത്തിന് ശേഷം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി മധുരനാദന്‍ ജ്ഞാന തപസ്വി, സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി എന്നിവര്‍ നാട്ടുകാരോടും സന്ന്യാസിനിമാരോടുമൊപ്പം അംബേദ്കറിന്റെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് മുന്നിലെത്തി ഹാരാര്‍പ്പണം നടത്തി. പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് തീര്‍ത്ഥയാത്ര സംഘം ചെയ്യൂര്‍ ബ്രാഞ്ചാശ്രമത്തിലേക്ക് യാത്ര തിരിച്ചത്.

Related Articles

Back to top button