Uncategorized

ഡോ.കെ.എം.സുനീഷ് ബാബുവിന്റെ “സ്വസ്ഥം ഈ വഴികളിൽ “എന്ന പുസ്തകം തൃശ്ശൂരിൽ പ്രകാശനം ചെയ്തു.

“Manju”

തൃശ്ശൂര്‍ : എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും ഫിഷഗ്വരനുമായ ഡോ.കെ.എം.സുനീഷ് ബാബുവിന്റെ സ്വസ്ഥം ഈ വഴികളിൽ എന്ന പുസ്തകം മാര്‍ച്ച് 5 ഞായറാഴ്ച തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ പ്രകാശനം ചെയ്തു. സി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ‍ റിട്ട. .എസ്.ആര്‍.. (ബാംഗ്ലൂര്‍) ഡോക്ടർ വെങ്കിടേഷ് കൃഷ്ണൻ പി വി പുസ്തക പ്രകാശനം നടത്തി. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ശാന്തിഗിരി കമ്മ്യൂണിക്കേഷന്‍സ് അസോസിയേറ്റ് എഡിറ്ററുമായ ശശി മോഹൻ ടി പുസ്തകം സ്വീകരിച്ചു. ഇരിങ്ങാലക്കുട ഗവ.ജനറല്‍ ആശുപത്രിയിലെ മനശാസ്ത്ര വിദഗ്ദ്ധന്‍ ജയേഷ് കെ ജി സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ വി ആൻ്റണി പുസ്തക പരിചയം നടത്തി, വടക്കാഞ്ചേരി കോളേജ് ബോട്ടണി വിഭാഗം റിട്ട. ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രൊഫ രവീന്ദ്രകുമാർ, തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടർ ഷീബ വി ഐസക് എന്നിവർ ആശംസകൾ നേര്‍ന്നു. ഡോക്ടർ സുനീഷ് ബാബു കെ ഏം മറുപടി പ്രസംഗം നടത്തുകയും,അജിതൻ പി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മാധവം പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന പുസ്തകം വൈദ്യശാസ്ത്ര ചിന്തകളെ ക്രോഡീകരിച്ചുള്ളതാണ്. ശാന്തിഗിരി ആരോഗ്യപത്മംമാഗസിനില്‍ നിരവധി വൈദ്യശാസ്ത്രലേഖനങ്ങള്‍ ഫിസിഷ്യന്‍കൂടിയായ അദ്ദേഹം എഴുതിയിട്ടുണ്ട്. ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാലയുടെ തൃശ്ശൂര്‍ ജില്ലയിലെ ഏജന്‍സികളില്‍ ഒന്നും (25 വര്‍ഷമായി) ഇദ്ദേഹത്തിന്റേതാണ്.

 

Related Articles

Back to top button