LatestThiruvananthapuram

ഇരട്ട വോട്ടിന് പുറമെ പോസ്റ്റൽ വോട്ടിലും ക്രമക്കേട്; രമേശ് ചെന്നിത്തല

“Manju”

തിരുവനന്തപുരം : ഇരട്ട വോട്ടിന് പുറമെ പോസ്റ്റൽ വോട്ടിലും ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വർഷങ്ങൾക്ക് മുൻപ് മരിച്ചവർക്ക് അടക്കം പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്. പോസ്റ്റൽ വോട്ടുകൾ സീൽഡ് ബാലറ്റിലല്ല സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ലൌ ജിഹാദിൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പിൽ ലൌ ജിഹാദ് ചർച്ച ചെയ്യുന്നതിനോട് യോജിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

മരണപ്പട്ടവർക്ക് അടക്കം പോസ്റ്റൽ വോട്ടിന് അനുമതി നൽകിയിട്ടുണ്ട്. ഇരട്ട വോട്ടിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ടത് സിപിഎം നടത്തിയ ഗൂഡാലോചനയാകും. ജനഹിതം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സപീക്കറെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്പീക്കർക്കെതിരെ ഉയർന്നുവന്ന ആരോപണം ജനങ്ങൾ വിലയിരുത്തട്ടെയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Articles

Back to top button