IndiaLatest

കാര്‍ഷിക സമരം; കര്‍ഷകരുമായിട്ടുള്ള ചര്‍ച്ച നാളെ

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച നാളെ നടക്കുന്നതാണ്. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളിന്മേലാണ് ചര്‍ച്ച നാളെ നടക്കാനൊരുങ്ങുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ സമരം 39-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നിയമം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. താങ്ങുവില നിയമപരമാക്കാനാവില്ലെന്നും കേന്ദ്രം അറിയിക്കുകയുണ്ടായി. എന്നാല്‍ അതേസമയം, നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.

Related Articles

Back to top button