Latest

റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന കര്‍ശനമാക്കും

“Manju”

വൈറസ് വകഭേദം നേരിടാന്‍ നടപടി സ്വീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന കര്‍ശനമാക്കും. രോഗവ്യാപനത്തിന് ആനുപാതികമായി മരണസംഖ്യയും ഉയരും. ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്നതിലും രോഗികള്‍ വന്നാല്‍ ചികില്‍സ ബുദ്ധിമുട്ടാകും. വകഭേദം വന്ന വൈറസുകളെ വാക്സീന്‍ പ്രതിരോധിക്കില്ല എന്നത് തെറ്റായ പ്രചരണമാണ്- മുഖ്യമന്ത്രി പറഞ്ഞു. വാക്സീന്‍ വിതരണം ലഭ്യത അനുസരിച്ചാകും. വാക്സീന്‍ കിട്ടയാലേ ഓണ്‍ലൈന്‍ അപേക്ഷകരെ വിളിക്കാനാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3.68 ലക്ഷം ഡോസാണ് ഇപ്പോള്‍ സ്റ്റോക്കുളളത്. നിയമലംഘകരെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. മാസ്ക് ധരിക്കാത്തിന് 20,219 കേസുകളെടുത്തെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ ജാഗ്രതവേണം. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും അതീവജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Related Articles

Back to top button