IndiaKeralaLatest

കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്ന ആശങ്ക തള്ളി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി : ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്നു ആശങ്കകള്‍. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കോവാക്‌സിന്‍ കുത്തിവെച്ചവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ചൂണ്ടിക്കാട്ടി.
ഒമ്പതുരാജ്യങ്ങള്‍മാത്രമാണ് കോവാക്സിന് അംഗീകാരം നല്‍കിയിട്ടുള്ളത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിലൊരു ആശങ്ക ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കൂടാതെ, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലും കോവാക്സിന്‍ ഇടം നേടിയിട്ടില്ല. എന്നാല്‍ പുതിയ വൈറസ് വകഭേദങ്ങളില്‍നിന്ന്‌ സംരക്ഷണമൊരുക്കാനും കോവാക്സിനുകഴിയുമെന്ന് ക്ലിനിക്കല്‍ ഇന്‍ഫെക്റ്റിയസ് ഡിസീസസിന്റെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് 130 രാജ്യങ്ങള്‍ പ്രവേശന അനുമതി നല്‍കിയിട്ടുണ്ട്

Related Articles

Back to top button