KeralaLatest

മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

“Manju”

കൊല്ലം : അഷ്ടമുടി കായലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൈതകോടി സ്വദേശി സാബുവിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. സാബുവിനൊപ്പം കാണാതായ സുഹൃത്ത് ബാബുവിനായുള്ള തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇരുവരും ഒന്നിച്ച് മത്സ്യബന്ധനത്തിനായി പോയത്. എന്നാൽ രാവിലെയായിട്ടും തിരികെയെത്താത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. തെരച്ചിലിനിടെ വൈകീട്ട് മൂന്ന് മണിയോടെയാണ് സാബുവിന്റെ മൃതദേഹം മൺറോതുരുത്ത് എസ് വളപ്പിൽ നിന്നും കണ്ടെത്തിയത്.

അഷ്ടമുടി കായലിൽ പെരുമാൺ ഭാഗത്താണ് ഇരുവരും മത്സ്യബന്ധനത്തിനായി പോയത്.

Related Articles

Back to top button