KeralaLatest

ഹയര്‍സെക്കണ്ടറി വിഭാ​ഗം പുസ്തകത്തില്‍ ഗുരുതര പിഴവ്

“Manju”

തിരുവനന്തപുരം: കേരള ഹയര്‍സെക്കണ്ടറി വിഭാ​ഗം ആന്ത്രപ്പോളജി പുസ്തകത്തില്‍ ഗുരുതരമായ പിഴവ് വരുത്തി വിദ്യാഭ്യാസ വകുപ്പ്. പ്രശസ്ത ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം വച്ചത് കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രം വിവാദമായതോടെ തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു.

പ്ലസ്ടു ക്ലാസുകളിലേക്കുളള ആന്ത്രപോളജിയുടെ ഇംഗ്ലീഷ് പുസ്തകത്തിലാണ് പിഴവ്. ആന്ത്രപ്പോളജിസ്റ്റ് എ അയ്യപ്പനെക്കുറിച്ചാണ് പാഠഭാ​ഗത്ത് നല്‍കിയിരിക്കുന്ന വിവരണം. പക്ഷേ ഒപ്പമുള്ളത് കവി അയ്യപ്പന്റെ ചിത്രമാണ്. തൃശ്ശൂരിലെ പാവറട്ടിയില്‍ ജനിച്ച എ അയ്യപ്പന്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതും ലണ്ടനില്‍ നിന്ന് പിഎച്ച്‌ഡി നേടിയതുമെല്ലാം പുസ്കത്തില്‍ വിവരിക്കുന്നുണ്ട്.

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആദ്യ ചെയര്‍മാനാണെന്നതും കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്നതുമൊക്കെ പറയുന്നുണ്ട്. പരിചയപ്പെടുത്തല്‍ പക്ഷേ കവി എ അയ്യപ്പന്റെ ചിത്രത്തിലൂടെയാണെന്ന് മാത്രം. 2015 മുതല്‍ ഇതേ ചിത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി എന്ന പത്താം അധ്യായത്തിലാണ് പിഴവ്. അധികം കുട്ടികള്‍ ഈ വിഷയം പഠിക്കാനില്ലാത്തതിനായി പിഴവ് തിരുത്താതെ അതേപടി തുടരുകയാണെന്നാണ് അറിയുന്നത്. മലയാളം പുസ്തകത്തില്‍ പടം കൊടുത്തിട്ടില്ല. സംഭവം ചര്‍ച്ചയായതോടെ ചിത്രം മാറ്റി യഥാര്‍ത്ഥ ചിത്രം നല്‍കുമെന്ന് ഹയര്‍സെക്കന്‍ണ്ടറി വകുപ്പ് അറിയിച്ചു.

Related Articles

Back to top button