InternationalLatest

ലോ​കം പ്ര​തീ​ക്ഷ​യോടെ; അ​മേ​രി​ക്ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍

“Manju”

സിന്ധുമോൾ. ആർ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍‌ ന​ല്‍​കി​ത്തു​ട​ങ്ങും. ഫൈ​സ​ര്‍ വാ​ക്സി​ന്റെ അ​ടി​യ​ന്ത​ര ഉ​പയോ​ഗ​ത്തി​ന് യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി​യാ​യ​ത്. മ​ഹാ മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ഒ​രു നി​ര്‍​ണാ​യ​ക ന​ട​പ​ടി​യാ​ണി​തെ​ന്നു യു​എ​സ് ഭ​ര​ണ​കൂ​ടം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​ക്സി​ന്റെ ആ​ദ്യ മൂ​ന്ന് ദ​ശ​ല​ക്ഷം ഡോ​സു​ക​ള്‍ ഈ ​വാ​രാ​ന്ത്യ​ത്തി​ല്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​യ​ക്കു​മെ​ന്ന് വി​ത​ര​ണ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന ജ​ന​റ​ല്‍ ഗു​സ്താ​വ് പെ​ര്‍​ന പ​റ​ഞ്ഞു. കോ​വി​ഡി​ല്‍​നി​ന്ന് 95% സം​ര​ക്ഷ​ണം ഉ​റ​പ്പു ന​ല്കു​ന്ന ഫൈ​സ​ര്‍ വാ​ക്സി​ന്‍ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന് യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​വി​ഡ് മൂ​ലം അ​മേ​രി​ക്ക​യി​ല്‍ 2,95,000 പേ​രാ​ണു മ​രി​ച്ച​ത്. ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ന​വം​ബ​ര്‍ മു​ത​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണ​വും റി​ക്കാ​ര്‍​ഡ് തി​രു​ത്തി കു​തി​ക്കു​ന്നു. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.

Related Articles

Back to top button