KeralaLatest

പുതിയ അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ ഇന്ന് സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ എട്ടരക്ക് നിര്‍വ്വഹിക്കും.
സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി വീണ്ടും തുടങ്ങുമ്പോള്‍ മൊബൈലും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവ എത്തിക്കലാണ്. മറ്റൊരു അധ്യയനവര്‍ഷം കൂടിയാണ് ഓണ്‍ലൈന്‍ വഴി ഇന്ന് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

ഇത്തവണ സ്കൂള്‍ തലത്തില്‍ സംവാദ രൂപത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളും ചാനല്‍ കണ്ടുള്ള പഠനത്തിനൊപ്പം ഉണ്ടാകും.
മുഖ്യമന്ത്രി രാവിലെ എട്ടരയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള പ്രവേശനോത്സവം കോട്ടണ്‍ ഹില്‍ സ്കൂള്ളില്‍ ഉദ്ഘാടനം ചെയ്യും. പരിപാടികള്‍ വിക്ടേഴ്സ് ചാനല്‍ വഴി 9.30 വരെ ലൈവായി സംപ്രേഷണം ചെയ്യും. ചാനലിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിഥ്വിരാജ് മഞ്ജുവാര്യര്‍, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവര്‍ ആശംസകള്‍ അര്‍പ്പിക്കും. 11 മണി മുതല്‍ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ഉണ്ടാകും.

Related Articles

Back to top button