IndiaKeralaLatest

സത്യപ്രതിജ്ഞയിലെ പിഴവ് ഗുരുതരം- സ്പീക്കര്‍

“Manju”

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ. രാജയ്ക്ക് പിഴ. ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത രാജ സഭയിലിരുന്നതിനാണ് പിഴ. ക്രമപ്രകാരമല്ലാതെ ഹാജരായ ഓരോ ദിവസത്തിനും 500 രൂപ വീതം രാജ പിഴ നല്‍കേണ്ടിവരും. സത്യപ്രതിജ്ഞയിലെ പിഴവ് ഗുരുതരമാണെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.

മേയ് 24 നായിരുന്നു സംസ്ഥാനത്തെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തതത്. ദേവികുളം എംഎല്‍എ ആയ രാജ ചടങ്ങില്‍ തമിഴിലായിരുന്നു സത്യവാചകം ചൊല്ലിയത്. അന്ന് സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ നിയമവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയ സ്പീക്കര്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച്‌ അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ രാജ നിയമസഭയിലിരുന്ന ദിവസങ്ങള്‍ക്ക് പിഴ ഈടാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ രാജ സഭയിലിരുന്ന ദിവസങ്ങള്‍ക്ക് 500 രൂപ വീതം പിഴ ഈടാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നത്.

Related Articles

Back to top button