KeralaLatestThiruvananthapuram
സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി
ശ്രീജ.എസ്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിെന്റ ഭരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിധി എന്തായാലും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. വിധിയുടെ പലതരത്തിലുള്ള വ്യാഖ്യാനങ്ങളും പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ അതിന് പിന്നാലെ പോകുന്നില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.