Uncategorized

സ്‌പെയിനിന് ഇന്ന് ജയം അനിവാര്യം

“Manju”

മാഡ്രിഡ്: യൂറോകപ്പിൽ ഇന്ന് സ്‌പെയിനിന് നിർണ്ണായക പോരാട്ടം. സ്ലോവാക്യക്കെതിരെ ജയിച്ചില്ലെങ്കിൽ പുറത്താകും. സമനിലയിൽ മത്സരം അവസാനിച്ചാൽ ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങൾ കാത്തിരിക്കേണ്ട അവസ്ഥവരും. ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടും സ്വീഡനുമാണ് ഗ്രൂപ്പ് ഇയിൽ ഇന്ന് കളിക്കുന്ന മറ്റ് ടീമുകൾ.

നാലു ടീമുകളിൽ സ്വീഡനാണ് നിലവിൽ മുന്നിലുള്ളത്. പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഒരോ മത്സരവും ഗ്രൂപ്പ്് ഇയിൽ നിർണ്ണായകമാണ്. രണ്ടു തവണ സമനിലക്കുരുക്കിൽ വീണ മുൻ ലോകചാമ്പ്യന്മാർ തോറ്റാൽ 2004ന് ശേഷം ഗ്രൂപ്പ് ഘട്ടത്തിലേൽക്കുന്ന വലിയ ആഘാതമാകും. ലൂയിസ് എന്റിക്വയുടെ യുവനിരക്ക് ഗോളുകൾ കണ്ടെത്താനാകാത്തത് വലിയ ക്ഷീണമാണ്.

രണ്ടു കളികളിലായി ഒരേയൊരു ഗോൾ മാത്രമാണ് കാളപ്പോരിന്റെ നാട്ടുകാർക്ക് നേടാനായത്. എഴുതിതള്ളാൻ സാധിക്കാത്ത പോരാട്ടവീര്യമാണ് സ്ലൊവാക്യയുടെ കരുത്ത്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്വീഡനോട് സ്ലൊവാക്യ അടിയറ പറഞ്ഞത്.

പോളണ്ടിനെതിരെ സമനില നേടിയാൽ പോലും സ്വീഡൻ അവസാന പതിനാറിലെത്തും. ലെവൻഡോവ്‌സ്‌കിയെന്ന യൂറോപ്പിലെ എക്കാലത്തേയും മികച്ച സൂപ്പർ താരത്തിലാണ് പോളണ്ട് ഇറങ്ങുന്നത്.

Related Articles

Check Also
Close
Back to top button