IndiaKeralaLatest

ഇരയേയുംപ്രതിയേയും കെട്ടിയിട്ട് പരസ്യമായി പരേഡ്

“Manju”

ഭോപ്പാല്‍; ബലാത്സംഗത്തിനിരയായ 16 കാരിയേയും പ്രതിയേയും കെട്ടിയിട്ട് ‘ഭാരത് മാത കി ജയ്’ വിളിച്ച്‌ പരേഡ് നടത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ ആദിവാസി മേഖലയിലാണ് സംഭവം. പീഡനത്തിനരയായ പെണ്‍കുട്ടിയേയും പ്രതിയേയും ഗ്രാമത്തിലൂടെ പരസ്യമായി പരേഡ് ചെയ്യിച്ചായിരുന്നു കൊടും ക്രൂരത. സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച 21 കാരനായ പ്രതിയേയും ഗ്രാമവാസികളായ 5 പേരും പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയേയും പെണ്‍കുട്ടിയേയും നിര്‍ബന്ധിച്ച്‌ പരേഡ് ചെയ്യിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ‘ഭാരത് മാതാ കീ ജയ്’വിളികള്‍ മുഴക്കിക്കൊണ്ടാണ് അതിക്രമം.പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് അത്രിക്രമത്തിന് പിന്നില്‍.പോലീസ് എത്തിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ ദിലീപ് സിംഗ് ബിലാവല്‍ പറഞ്ഞു.

ബലാത്സംഗ കുറ്റത്തിന് 21 കാരനെ പ്രതി ചേര്‍ത്തുള്ളതാണ് ഒരു കേസ്, മറ്റൊരു കേസ് പെണ്‍കുട്ടിയെ കെട്ടിയിട്ട് ഗ്രാമത്തിലൂടെ പരേഡ് ചെയ്യിച്ചവര്‍ക്കെതിരേയും. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വിവാഹിതയാണെന്നും രണ്ട് കുട്ടികള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു. ബലാത്സംഗ കുറ്റം കൂടാതെ പോക്സോ വകുപ്പുകളും 21 കാരനായ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ അശ്ലീല പ്രവര്‍ത്തനം,വ്യക്തിയെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം ,മര്‍ദ്ദനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുടംബക്കാര്‍ ഉള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ക്കെതിരെ കേസെടുത്തത്.

Related Articles

Back to top button