KeralaLatest

വിസ്‍മയുടെ മരണം; പ്രതികരണവുമായി ഗായിക റിമി ടോമി

“Manju”

കൊച്ചി ;വിസ്മയുടെ മരണത്തില്‍ പ്രതികരണവുമായി പ്രിയ താരം റിമി ടോമി. ഒരു നിമിഷത്തെ തോന്നലില്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒരിക്കലും തീരുമാനിക്കരുത് എന്ന് ഗായികയും നടിയുമായ റിമി ടോമി പറയുന്നു. ഇനി വരാനുള്ള നല്ല ദിവസങ്ങള്‍ക്കായി കാത്തിരിക്കാം. ആത്മഹത്യ ചെയ്യാനുള്ള അവസ്ഥ ഉണ്ടാകരുത് എന്നാണ് റിമി ടോമി തരുന്ന ഉപദേശം. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും റിമി ടോമി കുറിച്ചു.

വിസ്മയുടെ അടക്കം കേരളത്തില്‍ നടന്ന ആത്മഹത്യകളെ കുറിച്ച്‌ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചാണ് റിമി ടോമി ഇക്കാര്യം വ്യക്തമാക്കിയത്. മനസ്സിനെ എപ്പോഴും സന്തോഷത്തോടെ വയ്ക്കാന്‍ ശ്രമിക്കൂ. അത് നമ്മള്‍ മാത്രം വിചാരിച്ചാലേ നടക്കൂ, നമ്മള്‍ മാത്രം. വെറുതെയിരിക്കല്‍ ഒഴിവാക്കിയാല്‍ തന്നെ പകുതി നിരാശ മാറുകയും ചെയ്യും. ഇത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. ഒരുപാട് പേര്‍ വിഷാദ രോഗികളാണെന്നും താരം പറയുന്നു.

Related Articles

Back to top button