IndiaLatest

തമിഴ്​നാട്ടില്‍ ബാലവേല ചെയ്​തിരുന്ന ഏഴുവയസുകാരനെ രക്ഷപ്പെടുത്തി

“Manju”

തമിഴ്നാട്: ബാലവേല രാജ്യത്ത് നിരോധിച്ചിട്ടുണ്ട് എങ്കിലും അതൊരിക്കലും അവസാനിക്കില്ല എന്ന തരത്തില്‍ വെളിവാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അത്തരത്തില്‍ ഒരു സംഭവം തമിഴ്​നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ബാലവേല ചെയ്​തിരുന്ന ഏഴുവയസുകാരനെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. 40കാരനായ ഇടയന്റെ കീഴില്‍ തൊഴില്‍ ചെയ്തുവരുകയായിരുന്നു കുട്ടി. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്​ കുട്ടിയെ അധികൃതരെത്തി അഭയ കേന്ദ്രത്തിലേക്ക്​ മാറ്റിപാര്‍പ്പിച്ചു. പുതുക്കോട്ട ജില്ലയിലെ സെലത്തൂര്‍ ഗ്രാമത്തി​ലേതാണ്​ കുട്ടി എന്ന് അധികൃതര്‍ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ എട്ടയപുരം സ്വദേശിയായ ഇടയന്‍ എച്ച്‌​. ഹരിരാജ്​ കുട്ടിയെ മാസങ്ങള്‍ക്ക്​ മുമ്പ്​ വിലക്ക്​ വാങ്ങുകയും ഗ്രാമത്തിലെത്തിക്കുകയുമായിരുന്നു ചെയ്തത് =.

ഹരിരാജിന്റെ കുട്ടിയാണെന്നായിരുന്നു പ്രദേശവാസികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്​. തുടര്‍ന്ന്​ 150ഓളം ആടുകളെ നോക്കാനും കുട്ടിയെ ഏല്‍പ്പിക്കുയയായിരുന്നു. ചൊവ്വാഴ്​ച, കുട്ടി കരയുന്നത്​ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടിയെ 10വയസുകാരനായ ഇട​യ​ന്റെ മകന്‍ തല്ലിചതച്ചതായി മനസിലാക്കുകയായിരുന്നു. ഇതോടെ 10 വയസുകാര​നെ ചോദ്യം ചെയ്​തതോടെ 5000 രൂപക്ക്​ സഹായത്തിനായി രാമനാഥപുരം ജില്ലയിലെ ഒരാളുടെ അടുത്തുനിന്ന്​ കുട്ടിയെ വാങ്ങുകയായിരുന്നുവെന്ന്​ പറയുകയും ചെയ്തു.

ഇതിനുപിന്നാലെ പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ പ്രദേശവാസികളും ശിശുക്ഷേമ പ്രവര്‍ത്തകരും സ്​ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഏഴുവയസുകാരനെ കോടതിയില്‍ ഹാജരാക്കിയശേഷം ചില്‍ഡ്രന്‍സ്​ ഹോമിലേക്ക്​ മാറ്റി. അതേസമയം പ്രാഥമിക ​അന്വേഷണത്തില്‍ രാമനാഥപുരം സ്വദേശിയായ ഗണേഷനാണ്​ കുട്ടിയെ വിറ്റതെന്ന്​ കണ്ടെത്തിയിരുന്നു. ഗണേഷനില്‍നിന്ന്​ കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചും വിവരം ലഭിച്ചു. തൂത്തുകുടിയിലെത്തിയ മാതാപിതാക്കള്‍ തങ്ങള്‍ കുട്ടിയെ വിറ്റിട്ടില്ലെന്നും ബാലവേലക്ക്​ അയച്ചിട്ടില്ലെന്നും ഗണേഷനുമായി ബന്ധ​പ്പെട്ട്​ ദിവസവും കുട്ടിയുമായി സംസാരിക്കാറുണ്ടെന്നും അവകാശപ്പെടുകയായിരുന്നു. സംഭവത്തില്‍ ജില്ല കലക്​ടര്‍ അന്വേഷണത്തിന്​ ഉത്തരവിട്ടു. കൂടാതെ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും ഹരിരാജിനും ഗണേഷനുമെതിരെയും പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തു.

Related Articles

Back to top button