Thiruvananthapuram
ഓഫീസിനുള്ളിൽ പീഡനശ്രമം: തിരുവനന്തപുരം കോർപറേഷനിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/06/trivandrun-muncipality.jpeg?resize=640%2C470&ssl=1)
തിരുവനന്തപുരം:ഓഫീസിനുള്ളിൽ ശുചീകരണത്തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച തിരുവനന്തപുരം കോർപറേഷനിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോർപറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിയാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.സംഭവത്തിനു പിന്നാലെ അജിയെ സസ്പെൻഡ് ചെയ്യുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു.