IndiaLatest

ദീപിക കുമാരി – അതാനു ദാസ് ജോഡികള്‍ക്ക് ആര്‍ച്ചറി വേള്‍ഡ് കപ്പില്‍ സ്വര്‍ണം

“Manju”

ഇന്ത്യന്‍ താരദമ്പതികളായ ദീപിക കുമാരി – അതാനു ദാസ് സഖ്യം, ആര്‍ച്ചറി വേള്‍ഡ് കപ്പ് സ്റ്റേജ് ത്രീയില്‍ മിക്സഡ് റിക്കര്‍വ് ഇനത്തില്‍ സ്വര്‍ണം നേടി. ഹോളണ്ടിന്റെ വാന്‍ഡെന്‍ബര്‍ഗ് – ഗബ്രിയേല സഖ്യത്തെയാണ് ഫൈനലില്‍ ഇന്ത്യന്‍ സഖ്യം കീഴടക്കിയത്.

നേരത്തേ ദീപിക, അങ്കിത ഭഗത്, കൊമാലിക ബാരി എന്നിവരടങ്ങിയ സഖ്യം വനിതാ റിക്കര്‍വ് ഇനത്തില്‍ സ്വര്‍ണം നേ‌ടിയിരുന്നു. ഇരുവരിലും നേരത്തെ മുതല്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നു.

 

Related Articles

Back to top button