IndiaLatest

ഡല്‍ഹിയില്‍ സ്കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും

“Manju”

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഭാഗികമായി തുറക്കാനൊരുങ്ങി ഡല്‍ഹി. നിലവില്‍ പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സ്‌കൂള്‍ തുറക്കുന്നതെന്ന് ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു.വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് മുതല്‍ സ്കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് ഡി.ഡി.എം.എ പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നത്.

ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, ഒ​ഡി​ഷ​, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സ്കൂള്‍ തുറക്കാനുള്ള തീരുമാനത്തിലാണ്.

Related Articles

Back to top button