LatestThiruvananthapuram

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് പ്രാദേശിക സര്‍ക്കാരുകളുടെ അനുവാദം മതിയാകും

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണനത്തിന് ഇനിമുതല്‍ പ്രാദേശിക സര്‍ക്കാരുകളുടെ ഭരണസമിതികളുടെ അനുവാദം മാത്രം മതിയാകും. നേരത്തെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കളക്ടര്‍മാരുടെ അനുമതി പത്രം ആവശ്യമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരാധനലായങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നമ്പറും അനുവദിക്കുകയായിരുന്നുള്ളു.

പുതിയ തീരുമാനത്തിലൂടെ അതാത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസിലാക്കിക്കൊണ്ട് തീരുമാനമെടുക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കുകയും ചെയ്യും. ആരാധനാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കും ആവശ്യമായ തീരുമാനങ്ങള്‍ക്കായി കളക്ടറേറ്റിനെ ആശ്രയിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രാദേശികമായി തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സാഹചര്യമാണ് ഉണ്ടാവുക.

Related Articles

Back to top button