KeralaLatest

സര്‍ക്കാർ തീരുമാനത്തെ പിന്തുണച്ച്‌ ഐഎംഎ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങളോടു കൂടിയായിരിക്കണം സ്കൂളുകള്‍ തുറക്കേണ്ടതെന്ന് ഐ എം എ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരടക്കമുള്ള എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ എടുത്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്സീന്‍ എടുത്തവരാണെന്ന് ഉറപ്പാക്കണം.

ക്ലാസുകള്‍ക്ക് ഇടയിലുള്ള ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിച്ചിക്കനയമെന്നും അതേസമയം സ്കൂളുകളില്‍ വെച്ച്‌ ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും ഐ എം എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്പ്രദായം ഒരുക്കണം.
കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ അനുവാദം ലഭിക്കുന്ന മാത്രയില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്ജമാക്കുന്നതിന് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഐ എം എ ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Back to top button