IndiaLatest

അനുമതി തേടി സൈഡസ് കാഡില

“Manju”

ന്യൂഡല്‍ഹി: തങ്ങളുടെ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി തേടി സൈഡസ് കാഡില. ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ കാഡിലയുടെ വാക്‌സിന്‍ കൊവിഡ് പോസിറ്റിവ് കേസുകള്‍ക്കെതിരേ 66.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് ഇടക്കാല വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്. കാഡിലയുടെ അപേക്ഷ സ്വീകരിക്കപ്പെടുകയാണെങ്കില്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കൊവിഡ് പ്രതിരോധ വാക്സിനായി സൈകോവ്-ഡി മാറും. ഒപ്പം വിജയകരമായ രണ്ടാമത്തെ തദ്ദേശീയ കൊവിഡ് വാക്‌സിനുമാവും. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ആദ്യ കൊവിഡ് വാക്‌സിന്‍.

Related Articles

Back to top button