IndiaLatest

വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം; പ്രതികരണവുമായി എസ് ജയ്‌ശങ്കര്‍

“Manju”

ഡല്‍ഹി: കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനം നല്‍കുന്ന ചില ലോകരാഷ്ട്രങ്ങളുടെ നടപടി ഇനിയും പുനപരിശോധിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ ആവശ്യം ഉന്നയിച്ചു . യാത്ര ആരംഭിക്കുന്നതിന് മുമ്പും അതിനു ശേഷവും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനെ കുറിച്ച്‌ രാഷ്ട്രങ്ങള്‍ ആലോചിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവ്റോവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മോസ്കോയില്‍ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യാത്രയ്ക്കു മുമ്പും അതിനു ശേഷവും എടുത്ത കൊവിഡ് പരിശോധനാ ഫലം നെഗറ്റീവിവ് ആണെങ്കില്‍ ആ യാത്രക്കാരനെ യാത്ര ചെയ്യാന്‍ അനുവദിക്കണം. വാക്സിന്‍ എടുത്തിട്ടുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ ചില രാഷ്ട്രങ്ങള്‍ ഇന്ത്യന്‍ യാത്രക്കാരോട് ചിറ്റമ്മനയം കാണിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button