KeralaLatest

ജനസംഖ്യാ ദിനത്തിന് പ്രത്യേക പ്രാധാന്യം; ആരോഗ്യമന്ത്രി

“Manju”

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യാ പ്രശ്‌നങ്ങളുടെ പ്രാധാന്യത്തില്‍ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.ആഗോള തലത്തില്‍ തന്നെ കൊവിഡ് കാരണം കുടുംബാസൂത്രണ സേവനങ്ങളില്‍ തടസം നേരിട്ടിട്ടുണ്ട്. യു.എന്‍.എഫ്.പി.എ. മാര്‍ച്ച്‌ മാസത്തില്‍ നടത്തിയ പഠന പ്രകാരം ലോകത്ത് 12 ദശലക്ഷം സ്ത്രീകള്‍ക്ക് കുടുംബാസൂത്രണ സേവനങ്ങളില്‍ തടസങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ജനസംഖ്യാ വര്‍ധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.’സ്വാശ്രയ രാഷ്ട്രവും കുടുംബവും കെട്ടിപ്പടുക്കാന്‍ പ്രതിസന്ധി ഘട്ടത്തിലും കുടുംബക്ഷേമ സേവനങ്ങള്‍ ലഭ്യമാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യ ദിനത്തിന്റെ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി. .

Related Articles

Back to top button