Uncategorized

പൂര്‍വ്വ വിദ്യാര്‍ത്ഥി തീകൊളുത്തിയ പ്രിന്‍സിപ്പല്‍ മരിച്ചു

“Manju”

മാര്‍ക്ക് ലിസ്റ്റ് വൈകിയതിന്റെ പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി തീ കൊളുത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന കോളേജ് പ്രിന്‍സിപ്പല്‍ മരിച്ചു. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ്മയാണ് (54) മരണത്തിന് കീഴടങ്ങിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് വിമുക്ത മരണപ്പെട്ടതെന്ന് സഹോദരന്‍ അരവിന്ദ് തിവാരി പറഞ്ഞു.

ഫെബ്രുവരി 20 നാണ് സിംറോള്‍ നിവാസിയായ പൂര്‍വ്വ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവ (24) തന്റെ ബി ഫാം മാര്‍ക്ക് ലിസ്റ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്. ആക്രമണത്തില്‍ വിമുക്തയ്ക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ കോളേജ് സഹപ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് അവിടെ നിന്ന് ചോയിത്രം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Related Articles

Back to top button