InternationalLatest

ടി-20 ക്രിക്കറ്റിൽ 10000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഏഷ്യന്‍ ബാറ്റ്സ്മാനായി ഷൊഐബ് മാലിക്ക്

“Manju”

ശ്രീജ.എസ്

ടി-20 ക്രിക്കറ്റ് മത്സരത്തില്‍ 10000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഏഷ്യന്‍ ബാറ്റ്സ്മാനായി പാകിസ്താന്‍ ക്രിക്കറ്റര്‍ ഷൊഐബ് മാലിക്ക്. കഴിഞ്ഞ ദിവസത്തെ പാകിസ്താൻ്റെ ആഭ്യന്തര ടി-20 ലീഗായ പാകിസ്താന്‍ നാഷണല്‍ ടി-20 ലീഗിലെ മത്സരത്തിനിടെയാണ് മാലിക്ക് നേട്ടം കൈവരിച്ചത്. 44 പന്തുകളില്‍ അദ്ദേഹം 74 റണ്‍സ് നേടിയിരുന്നു.

വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ആണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. 13296 റണ്‍സാണ് യൂണിവേഴ്സ് ബോസിനുള്ളത്. വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് 10370 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. മാലിക്ക് ഈ പട്ടികയില്‍ മൂന്നാമതാണ്. മുന്‍ ന്യൂസീലന്‍ഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനുമായ ബ്രണ്ടന്‍ മക്കല്ലം (9922), ഓസീസ് ഓപ്പണര്‍ (9503), സഹ ഓപ്പണര്‍ (9161), വിരാട് കോലി (9033) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍ നില.

Related Articles

Back to top button