Kerala

ട്രാൻസ് ജെൻഡർ ആർ.ജെയും ആക്ടിവിസ്റ്റുമായ അനന്യ കുമാരി അലക്‌സ് മരിച്ച നിലയിൽ

“Manju”

കൊച്ചി : കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ആർജെയും ആക്ടിവിസ്റ്റുമായ അനന്യ കുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി ലുലു മാളിന് സമീപമുള്ള ഫ്‌ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം പെരുമൺ സ്വദേശിയാണ് അനന്യ.

ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തുകയുമുണ്ടായി.

കേരള നിയമസഭയിലേക്ക് മത്സരിക്കാൻ ആദ്യമായി നാമനിർദേശ പത്രിക സമർപ്പിച്ച ട്രാൻസ്‌ജെൻഡർ മത്സരാർത്ഥി കൂടിയായിരുന്നു അനന്യ. എന്നാൽ ടിക്കറ്റ് നൽകിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടർന്ന് മത്സരരംഗത്ത് നിന്നും പിൻമാറിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button