Latest

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം

“Manju”

ഇളം ചൂട് വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് ആരോ​ഗ്യ​ഗുണം വര്‍ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിറ്റ കതാകിയ പട്ടേല്‍ ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങ കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഫലപ്രദമാണമാെന്നും വിദ​ഗ്ധര്‍ പറയുന്നു. നാരങ്ങയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ചുളിവുകള്‍, വരണ്ട ചര്‍മ്മം, എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരങ്ങാവെള്ളത്തിലുള്ള പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും തുടര്‍ന്ന് പൊണ്ണത്തടിയും കുടവയറും കുറയ്ക്കുന്നു.

Related Articles

Back to top button