IndiaLatest

രാജ്യത്ത് തൊഴിലവസരങ്ങള്‍ കുത്തനെ ഉയര്‍ന്നു

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയെ ബ്രൈറ്റ് സ്‌പോട്ട് എന്ന് വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കൊവിഡിന് ശേഷം പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നു. എന്നാല്‍ ഇന്ത്യ ശക്തമായി മുന്നോട്ട് പോകുന്നു. രാജ്യത്ത് തൊഴില്‍ അവസരങ്ങളില്‍ വന്‍ വളര്‍ച്ചയുണ്ടായി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങളുണ്ടായി. രാജ്യത്തെ കഴിവുള്ള യുവാക്കള്‍ക്ക് തൊഴില് ഉറപ്പാക്കുക കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം, ഇന്ന് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്’, മോദി പറഞ്ഞു.

രാജ്യത്ത് തൊഴില്‍ അവസരങ്ങളില്‍ വലിയ വളര്‍ച്ചയുണ്ടായെന്ന് മോദി കൂട്ടിച്ചേര്‍ത്തു. കൊവിഡിന് ശേഷം ലോകത്ത് വിവിധ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുമ്പോഴും സമ്പദ് വ്യവസ്ഥകള്‍ തകരുമ്പോഴും ഇന്ത്യ ബ്രൈറ്റ് സ്‌പോട്ടായി തുടരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

Related Articles

Back to top button