IndiaLatest

കോവിഡ് വാക്സിന്‍; പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി വന്നിരുന്ന നടപടിയില്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ച്‌ കേന്ദ്രസര്‍ക്കാര്‍ . സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന്‍ ഇനി കേന്ദ്രം നേരിട്ട് നല്‍കില്ല. ഇനി മെയ് ഒന്നുമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാം. സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതുവരെ സര്‍ക്കാര്‍ നല്‍കുന്ന വാക്സിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.

കൊറോണ വാക്സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുമ്പോൾ ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് നല്‍കുന്നത്. മെയ് ഒന്ന് മുതല്‍ പുതിയ വാക്സിനേഷന്‍ ആരംഭിക്കാനിരിക്കെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വില പ്രഖ്യാപിച്ചത്.

വിദേശ വാക്സിനുകളുടെ ഒരു ഡോസിന് 750 രൂപ മുതല്‍ 1500 വരെ വരുന്നു എന്നാണ് സിറം പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം അനുസരിച്ച്‌ കേന്ദ്രത്തിന് 50 ശതമാനം വാക്സിന്‍ അനുവദിക്കും. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുക.

Related Articles

Back to top button