InternationalLatest
മഴയും ആലിപ്പഴവര്‍ഷവും…
ഫുജൈറ: പകല്ച്ചൂടിന് ആശ്വാസംപകര്‍ന്ന് രാജ്യത്ത് ചിലയിടങ്ങളില്‍ ചൊവ്വാഴ്ചയും വേനല്‍മഴ. ഫുജൈറയിലെ മൈദാഖ്, മസാഫി-സൗബാന്‍ റോഡ് എന്നിവിടങ്ങളിലാണ് കനത്ത മഴയും ആലിപ്പഴവര്ഷവുമുണ്ടായത്. രാജ്യത്ത് ചില ഭാഗങ്ങളില്‍ വരുംദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു. ചൊവ്വാഴ്ചത്തെ മഴയുടെയും ആലിപ്പഴവര്‍ഷത്തിന്റെയും വിവിധ ദൃശ്യങ്ങള്‍ കേന്ദ്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമായും പര്‍വത പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം മഴ ലഭിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ ഓറഞ്ച്, മഞ്ഞ, ചുവപ്പ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം വേനല്‍ക്കാലത്ത് ഫുജൈറ അടക്കമുള്ള പ്രദേശങ്ങളില്‍ നല്ല മഴ ലഭിച്ചിട്ടുണ്ട്. മഴ കനത്തത് ജൂലൈ അവസാനത്തില്‍ പ്രളയത്തിന് കാരണമായിരുന്നു.