KeralaLatestThiruvananthapuram

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,787.90 ഡോളര്‍ നിലവാരത്തിലാണ്. സമീപകലായളവില്‍ ആഗോള വിപണിയിലെ വിലയില്‍ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില നേരിയതോതില്‍ കുറഞ്ഞ് 47,223 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.

Related Articles

Back to top button