IndiaLatest

ഉത്തർ പ്രദേശിൽ അപൂർവ്വ രോഗം പടരുന്നു; ആറ് മരണം; 80 പേർ ആശുപത്രിയിൽ

“Manju”

ലക്‌നൗ : ഉത്തർപ്രദേശിൽ അപൂർവ്വ രോഗം പടരുന്നു. അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. 80 ഓളം പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മഥുരയിലെ കോൺ ഗ്രാമത്തിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഒന്നും രണ്ടും ആറും വയസുളള കുട്ടികൾ ഉൾപ്പെടെ 6 പേരാണ് അപൂർവ്വ രോഗം ബാധിച്ച് മരിച്ചത്. രോഗവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രാജസ്ഥാനിലെ ഭാരത്പൂരിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗം റിപ്പോർട്ട് ചെയ്ത ഗ്രാമത്തിൽ ഡോക്ടർമാർ എത്തി സാമ്പിളുകൾ ശേഖരിച്ചതായി ഉത്തർപ്രദേശ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രാച്‌ന ഗുപ്ത അറിയിച്ചു. മലേരിയ, ഡെങ്കിപ്പനി, കൊറോണ ഉൾപ്പെടെയുള്ള രോഗങ്ങളുടെ പരിശോധനയ്‌ക്ക് വേണ്ടിയാണ് സാമ്പിളുകൾ ശേഖരിച്ചത്.

Related Articles

Back to top button