IndiaLatest

ഇന്ത്യ രണ്ട് ദിവസത്തിനകം ഇറ്റലിയെ മറികടക്കും; രാജ്യത്ത് പിടിച്ചുനിർത്താനാതെ കൊവിഡ് രോഗബാധ

“Manju”

 

ജുബിൻ ബാബു എം

കഴിഞ്ഞ 24 മണിക്കൂറിനിടെ 9304 പുതിയ കേസുകൾ ഉണ്ടായതായാണ് ഏറ്റവും പുതിയ കൊവിഡ് റിപ്പോർട്ട്. ഇതുവരെയുള്ളതിൽ ഒരുദിവസത്തെ ഏറ്റവും വലിയ കണക്കാണിത്. 2,16,919 പേരാണ് കൊവിഡ് പോസിറ്റീവായി ഇതുവരെ ചികിത്സ തേടിയത്. കാര്യങ്ങൾ ഈ നിലയ്ക്ക് പോയാൽ ഇന്ത്യ രണ്ട് ദിവസത്തിനകം ഇറ്റലിയുടെതിന് തുല്യമായ കണക്കിലെത്തും. നിലവിൽ ലോകത്ത് ഏറ്രവുമധികം രോഗികളുള്ള ആറാമത് രാജ്യമാണ ഇറ്റലി. 2,33,836 കേസുകളാണ് ഇറ്റലിയിലുള്ളത്. ഇപ്പോഴത്തെ കണക്കനുസരിച്ച് രണ്ട് ദിവസത്തിനകം 18000 രോഗികൾ.ഇന്ത്യയിലുണ്ടായാൽ 2,34,919 പേരാകും അത്. എന്നാൽ മരണനിരക്കിൽ ഇന്ത്യക്ക് ആശ്വസിക്കാം. ഇറ്റലിയിലുണ്ടായത്ര മരണം കൊവിഡ് മൂലം ഇന്ത്യയിലുണ്ടായിട്ടില്ല. 6075 പേരാണ് ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്
നിലവിൽ അമേരിക്ക, ബ്രസീൽ, റഷ്യ, യുകെ,സ്പെയ്ൻ, ഇറ്റലി എന്നിവക്ക് പിന്നാലെ ഏഴാം സ്ഥാനമാണ് കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയ്ക്കുള്ളത്. ആകെ മരണമടഞ്ഞവരുടെ കണക്കിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പക്ഷെ ആക്റ്റീവ് കേസുകളുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ആദ്യ അഞ്ചിൽ വരുന്നുണ്ട്.

Related Articles

Back to top button