IndiaLatest

ടി 20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ ഇന്ത്യന്‍ ക്യാപ്റ്റനാകും

“Manju”

മുംബൈ ; ടി 20 ലോകകപ്പിന് ശേഷം ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ പുതിയ നായകനെ പ്രഖ്യാപിക്കും. ടി 20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിയുയുകയാണ് ഈ സാഹചര്യത്തിലാണ് പുതിയ നായകനായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. നിലവിലെ ഉപനായകന്‍ രോഹിത് ശര്‍മ്മ ടി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനാകും. കൂടാതെ ഐപിഎല്ലില്‍ ഏറ്റവും വിജയശതമാനമുള്ള ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സിനെ വര്‍ഷങ്ങളായി നയിക്കുന്ന രോഹിത്തിന് ഇന്ത്യന്‍ ടീമിനെയും നല്ല രീതിയില്‍ നയിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

രോഹിത്തുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് താന്‍ നായകസ്ഥാനം ഒഴിയുകയാണെന്ന കാര്യം വിരാട് കോഹ്‌ലി ബിസിസിഐയെ അറിയിക്കുന്നത്. രോഹിത് ശര്‍മ്മയെ ടി 20 നായകനാക്കണമെന്ന് ബിസിസിഐയോട് കോഹ്‌ലി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട് . ഉപനായകന്‍ എന്ന നിലയില്‍ രോഹിത് തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ടീമിനെ ഒത്തൊരുമയോടെ നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അടക്കമുള്ള നേതൃത്വത്തെയാണ് കോഹ്‌ലി അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button