Latest

ഡിജിറ്റല്‍ ഗോള്‍ഡ്‌ പദ്ധതിക്ക് തുടക്കമിട്ട് ജുവലറികള്‍

“Manju”

ഇനി മുതല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും ആഭരണമായി സ്വന്തമാക്കാനും 100 രൂപ മതി. പലപ്പോഴായി 100 രൂപ വീതം നിക്ഷേപിച്ച്‌ ഒരുഗ്രാമിന് തുല്യമായ നിക്ഷേപമായാല്‍ നാണയമായോ ആഭരണമായോ തിരിച്ചെടുക്കാം. വീട്ടിലിരുന്നു കൊണ്ടുതന്നെ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാനും നിക്ഷേപം തിരിച്ചെടുക്കാനും സാധിക്കും.
മൊബൈല്‍ വാലറ്റുകളും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പിന്തുണയോടെ സേഫ്‌ഗോള്‍ഡുമൊക്കെ ചെറിയ തുകയ്ക്കുപോലും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കി ഡിജിറ്റല്‍ ഗോള്‍ഡ് പദ്ധതി വാഗ്ദാനംചെയ്യുന്നുണ്ട്. അതെ സമയം ജൂവലറികള്‍ ഇതാദ്യമായാണ് ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നത്.

കല്യാണ്‍ ജുവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ടാറ്റാ ഗ്രൂപ്പിന്റെ തനിഷ്‌ക്, പിസി ജുവല്ലര്‍ ലിമിറ്റഡ്, സെന്‍കോ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എന്നിവ ഈരംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. ഓണ്‍ലൈനായോ ഷോറൂമുകള്‍വഴിയോ നിക്ഷേപത്തിനുള്ള സൗകര്യമാണ് ഇവര്‍ സജ്ജമാക്കിയിട്ടുള്ളത് .ഓഗ്മോണ്ടുമായി ചേര്‍ന്നാണ് കല്യാണ്‍ ജുവലേഴ്‌സ് ഡിജിറ്റല്‍ ഗോള്‍ഡ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയില്‍ ദീര്‍ഘകാലം ഷോറൂമുകള്‍ അടച്ചിടേണ്ടിവന്നപ്പോള്‍ ജുവലറികള്‍ ഓണ്‍ലൈന്‍ സാധ്യതകളിലേക്ക് നീങ്ങിയിരുന്നു .

Related Articles

Back to top button