KeralaLatest

കൊവിഡ്: കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യത. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന കാര്യം ഇത്തവണ സര്‍ക്കാര്‍ പരിഗണിച്ചേക്കും. സിനിമാ മേഖല വളരെ നാളുകളായി തിയറ്ററുകള്‍ തുറക്കുന്നതിന് അനുമതി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തിയറ്ററുകള്‍ തുറക്കുന്നതിനോട് ആരോഗ്യവകുപ്പിന് യോജിപ്പില്ല എന്നാണ് വിവരം. അതുകൊണ്ട് തന്നെ ഒരു തിയതി തീരുമാനിച്ച്‌ തിയറ്ററുകള്‍ തുറക്കാനാവും സര്‍ക്കാര്‍ നീക്കം.
വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം ഉയര്‍ത്തുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാവും കൂടുതല്‍ നിയന്ത്രണങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ചുളള തീരുമാനം ഉണ്ടാവുക. ഡബ്ല്യുപിആര്‍ പരിധിയിലും മാറ്റം വരുത്താന്‍ സാധ്യത ഉണ്ട്. സംസ്ഥാനത്ത് നവംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുളള തയ്യാറെടുപ്പുകളും കൊവിഡ് അവലോകന യോഗം ചര്‍ച്ച ചെയ്യും.

Related Articles

Back to top button