KeralaLatest

പ്രതികളെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്

“Manju”

കൊച്ചി. ഇടപ്പള്ളി മാളിലെ ഹൈപ്പർ മാർക്കറ്റിൽ യുവനടിക്കെതിരെ അതിക്രമം കാട്ടിയ രണ്ടു യുവാക്കളുടെ ചിത്രങ്ങൾപൊലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഇവരെ നടി തിരിച്ചറിഞ്ഞിരുന്നു. കളമശേരി, മുട്ടം മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ദൃശ്യങ്ങളിൽനിന്ന് പ്രതികളെപ്പറ്റി പൊലീസിനു സൂചന ലഭിച്ചിരുന്നെങ്കിലും ഇവർതന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിക്കാതിരുന്നതിനാലാണ് ചിത്രങ്ങൾ പുറത്തുവിടാതിരുന്നത്. പ്രതികളെ കണ്ടെത്താൻ മറ്റു മാർഗങ്ങൾ തേടിയിരുന്നെങ്കിലും ഫലമില്ലാതെവന്നതോടെയാണ് ചിത്രങ്ങൾ നടിയെ നടിയെ കാണിച്ചു സ്ഥിരീകരിച്ച ശേഷം പുറത്തുവിട്ടത്. ഇവരെ തിരിച്ചറിയുന്നവർ പൊലീസിനെ അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. മാന്യമായി വസ്ത്രധാരണം ചെയ്ത, 24 വയസ്സിൽ കുറയാത്ത പ്രായമുള്ളവരാണ് ചിത്രങ്ങളിലുളളത്. പോലീസ് പ്രതീക്ഷിക്കുന്നത് ഇതുവഴി എത്രയും വേഗത്തില്‍ പ്രതികളെ പിടികൂടാമെന്നാണ്.

 

Related Articles

Back to top button