KeralaLatestThiruvananthapuram

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ജില്ലയില്‍ സമ്ബര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരപരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ കോര്‍പ്പറേഷന് സമീപമുളള അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.

തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ വെങ്ങാനൂര്‍, കോട്ടപ്പുറം, വിഴിഞ്ഞം, ഹാര്‍ബര്‍, വെളളാര്‍, തിരുവല്ലം, വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ചിറയീന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ചില വാര്‍ഡുകളും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, അരയതുരുത്തി വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. അഴൂര്‍ പഞ്ചായത്തിലെ മാടന്‍വിള വാര്‍ഡ്, പൂവ്വച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവില്‍വിള വാര്‍ഡുകളും നിരീക്ഷണത്തിലാക്കി, പൂവച്ചല്‍ പഞ്ചായത്തില്‍ ഇന്ന് പന്ത്രണ്ടോളം പേര്‍ക്ക് കോവിഡ് സ്ഥിതികരിച്ചതായാണ് വിവരം.

ഇന്നലെ 63 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നല്ലൊരു ശതമാനവും സമ്ബര്‍ക്കത്തിലൂടെയാണ്. ഈ പശ്ചാത്തലത്തിലാണ് നടപടികള്‍ കടുപ്പിച്ചത്. നിലവില്‍ 608 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.

Related Articles

Back to top button