KeralaLatestThiruvananthapuram

ശബരിമലയില്‍ 25,000 പേര്‍ക്ക് പ്രവേശനാനുമതി

“Manju”

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആദ്യ ദിവസങ്ങളില്‍ 25,000 പേര്‍ക്ക് പ്രവേശനാനുമതി. ഇതു സംബന്ധിച്ച മാര്‍ഗരേഖ തയ്യാറായി. പമ്പാനദിയില്‍ കുളിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ദര്‍ശനത്തിനുള്ള വെര്‍ച്ച്‌വല്‍ ക്യൂ സംവിധാനം തുടരും.
നവംബര്‍ 16ന് ആണ് ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കുന്നത്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ പോകുന്നതിന് അനുമതിയുണ്ട്. ബുക്കിംഗ് കൂട്ടാനും നെയ്യഭിഷേകം മുന്‍ വര്‍ഷത്തെ രീതിയില്‍ നടത്താനും തീരുമാനമായി.

Related Articles

Back to top button